വിജയോത്സവം സംഘടിപ്പിച്ചു
ഗവ.മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി, ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് വിജയോത്സവം-2025 നടത്തി. തൃശ്ശൂർ മേയർ എം.കെ. വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ എം.എൽ. റോസി ചടങ്ങിന് അധ്യക്ഷത വഹിച്ചു.
ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ ആർ സ്മിത സ്വാഗതം പറഞ്ഞു ഹൈസ്കൂൾ പ്രധാനാധ്യാപക കെ പി ബിന്ദു ആമുഖ പ്രസംഗം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയപ്രകാശ് പൂവ്വത്തിങ്കൽ, കൗൺസിലർ റെജി ജോയ് എന്നിവർ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.
പിടിഎ പ്രസിഡണ്ട് രേഷ്മ മനീഷ്കുമാർ, സുധീഷ് മേനോത്ത് പറമ്പിൽ, ഷാന്റി ജോസ്, രേഷ്മ രാമകൃഷ്ണൻ, ഷിജി വർഗീസ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. വിഎച്ച്എസ്ഇ പ്രിൻസിപ്പൽ എം എ അനിത ചടങ്ങിന് കൃതജ്ഞത പറഞ്ഞു.



