THRISSUR

നാട്ടിക എസ്.എൻ. ട്രസ്റ്റിൽ ‘ആരവം 2025’ തുടക്കമായി

നാട്ടിക ∙ എസ്.എൻ. ട്രസ്റ്റ് സ്കൂളിലെ യൂത്ത് ഫെസ്റ്റിവൽ ‘ആരവം 2025’ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.എസ്.പി. നസീറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ലോക്കൽ മാനേജർ പ്രസന്നൻ പി.കെ. ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ജയബിനി ജി.എസ്.ബി. സ്വാഗതം ആശംസിച്ചു.

പ്രശസ്ത ഓട്ടന്തുള്ളൽ കലാകാരൻ മണലൂർ ഗോപിനാഥൻ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ ഗ്രീഷ്മ സുഖിലേഷ്, പി.ടി.എ എക്സിക്യൂട്ടീവ് അംഗം പ്രശാന്ത്, സ്റ്റാഫ് സെക്രട്ടറി കെ.ആർ. രഘുരാമൻ എന്നിവർ ആശംസകൾ നേർന്നു. യൂത്ത് ഫെസ്റ്റിവൽ കോൺവീനർമാരായ ബിന്ദു എം.ജെ., നവീൻ ഭാസ്കർ എന്നിവർ ആശംസകൾ അറിയിച്ചു. ഹെഡ്മിസ്ട്രസ് മിനിജ ആർ. വിജയൻ നന്ദി രേഖപ്പെടുത്തി.

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ് കുട്ടികളോടൊപ്പം നൃത്തം അവതരിപ്പിച്ചു. ചടങ്ങിൽ മണലൂർ ഗോപിനാഥനെ പൊന്നാട അണിയിച്ച് ആദരിച്ചു.