അഖിലേന്ത്യാ സഹകരണ വാരാഘോഷം മാറ്റിവച്ചു
തൃശ്ശൂർ: നവംബർ 14 ന് തൃശൂരിൽ നടത്താൻ നിശ്ചിയിച്ചിരുന്ന 72-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ മറ്റൊരു തിയതിയിലേക്ക് മാറ്റി നിശ്ചയിച്ചതായി സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.



