പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി
കൊടുങ്ങല്ലൂര്‍ : എസ് ഐ ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ മേത്തല വില്ലേജ് പരിധിയിലുള്ള ബൂത്ത് നമ്പര്‍ 105 ല്‍ തിരുമുപ്പത്ത് ഭാഗത്ത് എസ് ഐ ആര്‍ ഫോം വിതരണത്തിൻ്റെ ഭാഗമായി വീടുകളില്‍ സന്ദര്‍ശനം നടത്തി. എസ് ഐ ആര്‍ പ്രവര്‍ത്തനങ്ങള്‍ 100 ശതമാനം പൂര്‍ത്തീകരിച്ച ബൂത്ത് നമ്പര്‍ 111 ലെ ബിഎല്‍ഒ ആയ പി.ആര്‍ പ്രസന്നയെ നേരില്‍കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ചു.

കൈപ്പമംഗലം മണ്ഡലത്തിലെ എടവിലങ്ങ് വില്ലേജില്‍ സുനാമി ഉന്നതിയിലും ജില്ലാ കളക്ടര്‍ എസ് ഐ ആര്‍ ഫോം വിതരണത്തിൻ്റെ ഭാഗമായി വീടുകളില്‍ സന്ദര്‍ശനം നടത്തി. ബൂത്ത് ലെവല്‍ ഓഫീസര്‍മാരുമായും ജനങ്ങളുമായും എസ് ഐ ആര്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ആശയവിനിമയം നടത്തി.

കൈപ്പമംഗലം ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ കൂടിയായ എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. മനോജ്, കൊടുങ്ങല്ലൂര്‍ അസിസ്റ്റൻ്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറും കൊടുങ്ങല്ലൂര്‍ തഹസില്‍ദാരുമായ എം. ശ്രീനിവാസ്, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.ജി ശ്യാമള, കൊടുങ്ങല്ലൂര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഗോപകുമാര്‍, മേത്തല വില്ലേജ് ഓഫീസര്‍ പ്രശാന്ത്, എടവിലങ്ങ് വില്ലേജ് ഓഫീസര്‍ പി.ടി സജീവ്, ബൂത്ത് ലെവല്‍ ഓഫീസര്‍ സുരേഷ്‌കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.



