ആലുക്കൽ കുന്ന് അംബേദ്കർ ഗ്രാമ വികസന പദ്ധതി ഉദ്ഘാടനം നടത്തി
പാറളം: പാറളം ഗ്രാമപഞ്ചായത്തിലെ ആലുക്കൽ കുന്ന് അംബേദ്കർ ഗ്രാമ വികസന പദ്ധതി നിർമാണ പൂർത്തീകരണ ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ. നിർവഹിച്ചു. പട്ടികജാതി നഗറുകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരള സർക്കാർ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പാറളം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ ഉള്ള ആലുക്കൽ കുന്ന് നഗറിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പൂർത്തിയായത്. പദ്ധതിയുടെ ഭാഗമായി ഭവന പുനരുദ്ധാരണം, കാന നിർമ്മാണം, റോഡ് ഇൻ്റർലോക്കിംഗ്, കിണർ നവീകരണം, ലൈറ്റ് പോളുകൾ സ്ഥാപിക്കൽ, അങ്കണവാടി നവീകരണം എന്നിങ്ങനെ ഒരു കോടി രൂപയുടെ വികസന പ്രവൃത്തികളാണ് നടപ്പിലാക്കിയത്. പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി വിനയൻ അധ്യക്ഷത വഹിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.കെ. രാധാകൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സോഫി ഫ്രാൻസിസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആശ മാത്യു, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെയിംസ് പി. പോൾ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഹസീന അക്ബർ, ജെറി ജോസഫ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. പ്രമോദ്, ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനിത മണി, റോസിലി ജോയ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജൂബി മാത്യു, സിബി സുരേഷ്, സ്മിനു മുകേഷ്, സുബിത സുഭാഷ്, തൃശൂർ ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ. സന്ധ്യ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ കെ.ഡി. വാലൻ്റീന, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.



