THRISSUR

അങ്കണവാടി നവീകരണ ഉദ്ഘാടനം നടത്തി

കുന്നംകുളം നഗരസഭ 25–ാം വാര്‍ഡിലെ ആനായ്ക്കല്‍ 97-ാം നമ്പര്‍ ഫ്രണ്ട്സ് മഹിളാസമാജം അങ്കണവാടിയുടെ നവീകരണ ഉദ്ഘാടനവും ഓണാഘോഷവും നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ടി.ബി ബിനീഷ് അധ്യക്ഷത വഹിച്ചു.

നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.5 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി നവീകരണം നടത്തിയത്.

ചടങ്ങില്‍ വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, ടി സോമശേഖരന്‍, പ്രിയ സജീഷ്, കൗണ്‍സിലര്‍മാരായ രെജി ബിജു, സെക്കീന മില്‍സ, ഷീജ ഭരതന്‍, വി.കെ സുനില്‍കുമാര്‍, സിന്‍സി ജോര്‍ജ്, എ.എക്സ്.ഇ ബിനയ് ബോസ്, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ ജിഷ, അങ്കണവാടി ജീവനക്കാരായ ശ്രീജ പ്രജി, ലിജി തുടങ്ങിയവര്‍ പങ്കെടുത്തു.