നിയമനങ്ങൾ
വിജ്ഞാനവാടി കോഡിനേറ്റർ നിയമനം
തൃശ്ശൂർ: പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ വിജ്ഞാനവാടിയിലേക്ക് കോഡിനേറ്റർമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ബിരുദവും കമ്പ്യൂട്ടർ പ്രതിജ്ഞാനവും 21 നും 45നുമിടയിൽ പ്രായപരിധിയുള്ള യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങൾ, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം തൃശ്ശൂർ ജില്ല പട്ടികജാതി വികസന ഓഫീസിൽ ജൂൺ 29ന് വെള്ളിയാഴ്ച രാവിലെ 10.30 മുതൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:0487 2360381.
ഫെസിലിറ്റേറ്റർ, മാനേജർ നിയമനം
വടക്കാഞ്ചേരി: സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വടക്കാഞ്ചേരി ആര്യംപാടം മോഡൽ സ്വയംപ്രഭാഹോമിൽ ഫെസിലിറ്റേറ്റർ, മാനേജർ നിയമനതിന് അഭിമുഖം നടത്തും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. സോഷ്യോളജി ബിരുദമുള്ളവർക്കും സാമൂഹ്യസേവന മേഖലകളിൽ പ്രവൃത്തി പരിചയമുള്ളവർക്കും മുതിർന്ന പൗരന്മാരുമായി ബന്ധമുള്ള ക്ഷേമപദ്ധതികളുടെ നിർവഹണത്തിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന. പ്രായപരിധി 45 വയസ്സ്. നിശ്ചിത ഉദ്യോഗാർത്ഥികൾ നിശ്ചിതത്തിനുള്ള അപേക്ഷയോടൊപ്പം ഫോട്ടോ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 29 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസ് മിനി സിവിൽ സ്റ്റേഷൻ, ചെമ്പുകാവ്, എന്ന വിലാസത്തിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. ഫോൺ:04872321702.
സംസ്കൃത അധ്യാപക ഒഴിവ്
കെ കെ ടി എം ഗവ. കോളേജിൽ 2026-27 അദ്ധ്യയന വർഷത്തേക്ക് സംസ്കൃതം വിഷയത്തിൽ താത്കാലിക അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഉദ്യോഗർത്ഥികൾ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ് സഹിതം മെയ് 30 ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പാൾ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 0480 2802213 എന്ന നമ്പറിൽ ബന്ധപ്പെടുക.



