വർണ്ണച്ചിറകുകൾ; ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.
വർണ്ണച്ചിറകുകൾ എന്ന പേരിൽ മറ്റം കരിഷ്മ ഓഡിറ്റോറിയത്തിൽ നടന്ന കലോത്സവം മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയൻ അധ്യക്ഷത വഹിച്ചു.
വിവിധ വാർഡുകളിൽ നിന്നുള്ള ഭിന്നശേഷിക്കാരുടേയും ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ നക്ഷത്ര കൂടാരത്തിലെ കുട്ടികളുടെയും കലാപരിപാടികളും വേലൂർ ജീവജ്വാല അക്കാദമിയുടെ ഗാനമേളയും നടന്നു. മധ്യപ്രദേശിൽ നടക്കുന്ന 14 മത് നാഷണൽ പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഫിയ തെരേസ ഡെന്നിയെ ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്തംഗം എ.വി വല്ലഭൻ മുഖ്യാതിഥിയായി. വൈസ് പ്രസിഡണ്ട് എൻ.എസ് ധനൻ, ചൊവ്വന്നൂർ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാരി ശിവൻ, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെക്കീല ഷെമീർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എ ബാലചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിവ്യ റെനീഷ്, വാർഡ് മെമ്പർമാരായ രാജി വേണു, പി.കെ അസീസ്, എ.എ കൃഷ്ണൻ, സെബീന റിറ്റോ, ടി.ഒ ജോയ്, അഡ്വക്കറ്റ് പി.വി നിവാസ്, ശരത്ത് രാമനുണ്ണി, രമ ബാബു, ഷീബ ചന്ദ്രൻ, കെ.കെ ജയന്തി, ഹെൽത്ത് ഇൻസ്പെക്ടർ ജോസഫ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ സുനന്ദി, അംഗൻവാടി ജീവനക്കാർ, ആരോഗ്യവിഭാഗം പ്രവർത്തകർ, ആശാവർക്കർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു



