ആര്യംപാടം – ശങ്കരംകുളം റോഡിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു
ആര്യംപാടം: കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിലെ ആര്യംപാടം – ശങ്കരംകുളം റോഡിൻ്റെ നിർമ്മാണോദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ജയൻ അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ജി പ്രമോദ് മുഖ്യാതിഥിയായി പങ്കെടുത്തു. 2023- 2024 എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചാണ് കോൺക്രീറ്റ് റോഡിൻ്റെ നിർമാണം പൂർത്തീകരിച്ചത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.എസ് ധനൻ, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷെക്കീല ഷെമീർ, വാർഡ് മെമ്പർമാരായ കെ.കെ ജയന്തി, രാജി വേണു, പി.കെ. അസീസ്, ടി.ഒ. ജോയ്, ശരത്ത് രാമനുണ്ണി, രമ ബാബു, ഷീബ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റന്റ് എൻജിനീയർ ദൃശ്യ മനോഹർ പദ്ധതി വിശദീകരണം നടത്തി.



