അന്നമനട ഗ്രാമപഞ്ചായത്തിൽ അങ്കണവാടികൾക്ക് പാചകോപകരണങ്ങളും ഫർണിച്ചറുകളും വിതരണം ചെയ്തു
അന്നമനട ഗ്രാമപഞ്ചായത്തിൽ അങ്കണവാടികൾക്ക് പാചകോപകരണങ്ങളും ഫർണിച്ചറുകളും വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.വി വിനോദ് നിർവഹിച്ചു. വൈസ് പ്രസിഡണ്ട് സിന്ധു ജയൻ അധ്യക്ഷത വഹിച്ചു.
2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി 31 അങ്കണവാടികൾക്കായി എട്ട് ലക്ഷം രൂപ ചെലവിലാണ് കുക്കർ, മിക്സർ ഗ്രൈൻഡർ, പാൻ, സ്റ്റീൽ ബൗൾ, സ്റ്റീൽ ഗ്ലാസ്, സ്റ്റീൽ പാത്രം, ഗ്യാസ് സ്റ്റൗ, സ്റ്റീൽ കണ്ടെയ്‌നറുകൾ, ഗാർഡൻ ഉപകരണങ്ങൾ എന്നിവയും അലമാര, സ്റ്റീൽ റാക്ക് തുടങ്ങിയ ഫർണിച്ചറുകളും വിതരണം ചെയ്തത്.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ മജ്ജു സതീശൻ, കെ. ഐ. ഇഖ്ബാൽ, ടി. കെ. സതീശൻ, ഐസിഡിഎസ് സൂപ്പർവൈസർ ബിജി ബാലകൃഷ്ണൻ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.



