സംരംഭകത്വ വികസന പരിശീലന പരിപാടി ആരംഭിച്ചു
ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ 15 ദിവസം നീണ്ടുനിൽക്കുന്ന സംരംഭകത്വ വികസന പരിശീലന പരിപാടി തുടങ്ങി. ജില്ലാ വ്യവസായ കേന്ദ്രം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഷീബ എസ്. അധ്യക്ഷത വഹിച്ചു. ഉപജില്ലാ വ്യവസായ ഓഫീസർമാരായ പി.ആർ. മിനി, വിശ്വൻ കോറോത്ത്, ടി. മനോജ് എന്നിവർ സംസാരിച്ചു. ഡോ. റെനി ആൻ്റണി ആദ്യ ദിനം ക്ലാസെടുത്തു. മുപ്പതിലധികം പേർ പരിപാടിയിൽ പങ്കെടുത്തു.



