ഗാന്ധി ജയന്തി പ്രസംഗ മത്സരം സംഘടിപ്പിച്ചു
തൃശൂർ: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹൈസ്കൂൾ – ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി മഹാത്മജിയും നമ്മളും എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പ്രസംഗ മത്സരം ഉദ്ഘാടനം ചെയ്തു. ഐ പി ആർ ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ വി. ആർ സന്തോഷ് അധ്യക്ഷത വഹിച്ചു . നോവലിസ്റ്റും കഥാകൃത്തും സംവിധായകനുമായ വിനോദ് കൃഷ്ണ മുഖ്യാതിഥിയായി. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി. മുരളി ആശംസകൾ നേർന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. കെ വേലായുധൻ സ്വാഗതവും സബ് എഡിറ്റർ എം. എസ് സിയാദ് നന്ദിയും പറഞ്ഞു.
ഹയർ സെക്കൻ്ററി വിഭാഗത്തിൽ ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലെ ഹൃതിക ധനഞ്ജയ് ഒന്നാം സ്ഥാനവും കുന്നംകുളം ജി വി എച്ച് എസ് എസിലെ സാം മാത്യു വിൽസൺ രണ്ടാം സ്ഥാനവും തൃശൂർ സെന്റ് ജോസഫ്സ് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി ജെന്നിഫർ സനോജ് മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ പാഞ്ഞാൾ ജി എച്ച് എസ് എസിലെ സി. യു. മാളവിക ഒന്നാം സ്ഥാനവും മറ്റം സെൻ്റ് ഫ്രാൻസിസ് ഗേൾസ് ഹൈസ്കൂളിലെ ആത്മിക ലിയോൺ, പഴയന്നൂർ ജി എച്ച് എസ് എസിലെ ടി. എസ് ഫാത്തിമ സഹല എന്നിവർ രണ്ടാം സ്ഥാനവും തൃശൂർ സെൻ്റ് ജോസഫ്സ് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി അഞ്ജന സജീഷ്, ചേലക്കര പങ്ങാരപ്പിള്ളി സെൻ്റ് ജോസഫ് എച്ച് എസ് വിദ്യാർത്ഥിനി മേഘ്ന സൂസൻ പോൾ എന്നിവർ മൂന്നാം സ്ഥാനവും നേടി. സമ്മാന വിതരണം ഒക്ടോബർ 10 ന് ഉച്ചയ്ക്ക് 12.30 മണിക്ക് കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ നടക്കും. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകും.



