THRISSUR

ലോക കൈകഴുകല്‍ ദിനം ആചരിച്ചു

തൃശ്ശൂർ: ലോക കൈകഴുകല്‍ ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. ആഗോള കൈകഴുകള്‍ ദിനമെന്ന് കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നവര്‍ക്ക് കോവിഡ് കാലം ഒരു ഓര്‍മപ്പെടുത്തലാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ സ്‌കൂള്‍ പ്രധാന അധ്യാപിക ബിന്ദു മേനോന്‍ അധ്യക്ഷത വഹിച്ചു. കൈകഴുകല്‍ ഡെമോണ്‍സ്ട്രഷനും ദിനാചരണത്തിൻ്റെ ഭാഗമായി നടന്നു. ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ രജിനേഷ് രാജന്‍, അസി. കോര്‍ഡിനേറ്റര്‍ സംഗീത് എന്‍.സി, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.