മയക്കുമരുന്നിനെതിരെ സംവാദ പരിപാടി സംഘടിപ്പിച്ചു
പെരിഞ്ഞനം: കയ്പമംഗലം നിയോജക മണ്ഡലം മയക്കുമരുന്ന് വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി മയക്കുമരുന്നിനെതിരെ സംവാദ പരിപാടി സംഘടിപ്പിച്ചു. പെരിഞ്ഞനം ആർ എം വി എച്ച് എസ് എസിൽ നടന്ന സംവാദ ചർച്ച ഇ.ടി. ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിനീത മോഹൻദാസ് അധ്യക്ഷത വഹിച്ചു. വരും തലമുറ മയക്കുമരുന്നിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ എന്തൊക്കെ മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും ഇത്തരം ലഹരിക്കെതിരെ കുട്ടികളുടെ മനോഭവമെന്തെന്ന് തിരിച്ചറിയുന്നതിനുമാണ് സംവാദം സംഘടിപ്പിച്ചത്. റിസോഴ്സ് പേഴ്സൺമാരായ ടി.എസ്. സജീവൻ, വി.കെ. മുജീബ് റഹ്മാൻ, സി.എ.നസീർ, നൗഫിത മുഹമ്മദ്, ഷഹന അഷറഫ്, സ്മിത, പി.ആർ. ശ്രീധർ, അഡ്വ. മുഹമ്മദ് ഷെഫീർ , ടി.ബി. സന്തോഷ് ബാബു, അനിൽ കാട്ടിക്കുളം എന്നിവർ സംവാദ പരിപാടിക്ക് നേതൃത്വം നൽകി. ആദിത്യൻ കാതിക്കോട് അവതരിപ്പിച്ച മിസ്ഡ് കോൾ എന്ന ഒറ്റയാൾ നാടകവും അരങ്ങേറി. സ്കൂൾ പ്രിൻസിപ്പൽ ദിതി ടീച്ചർ സ്വാഗതവും പി.ടി.എ.പ്രസിഡണ്ട് ജയശ്രീ നന്ദിയും പറഞ്ഞു.



