THRISSUR

സാംസ്കാരിക ഘോഷയാത്രയോടെ നാട്ടികയിൽ ഗുരുവർഷാഘോഷം

നാട്ടിക: ശ്രീനാരായണ ഗുരു മന്ദിരാങ്കണത്തിൽ ഗുരുവർഷം 171 വിപുലമായി ആഘോഷിച്ചു. ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ വിവിധ താളവാദ്യങ്ങളോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു.

വൈകിട്ട് നാല് മണിക്ക് സാംസ്കാരിക ഘോഷയാത്ര ആരംഭിച്ചു. തൃപ്രയാറിൽ നിന്ന് നാട്ടിക എസ്എൻഡിപി യൂണിയൻ ഘോഷയാത്രയെ സ്വീകരിച്ച ശേഷം ആറുമണിയോടെ മന്ദിരാങ്കണത്തിലെത്തി.

വൈകിട്ട് ഏഴുമണിക്ക് സാംസ്കാരിക സമ്മേളനം നടന്നു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു. എ വി സഹദേവൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ 2025ലെ സംസ്ഥാന സർക്കാരിൻ്റെ ചെമ്മീൻ കർഷകനുള്ള അവാർഡ് നേടിയ ഷൈൻ ടി ഭാസ്കരനെയും, ഔദ്യോഗിക ജീവിതത്തിൽ ശ്രദ്ധേയമായ സേവനം നടത്തിയ ഡോ. എൻ എസ് ജ്യോതിയെയും, എം.ടെക് ഒന്നാം റാങ്ക് നേടിയ ഐശ്വര്യ വേളയ്ക്കാട്ടിനെയും, ഡോ. അഖില രാജ്, ഡോ. കുമാരി ഹാപ്പി കെ പ്രേമദാസ്, കുമാരി ദിയ ശർമ, മാസ്റ്റർ അതുൽ കൃഷ്ണ എന്നിവരെയും അനുമോദിച്ചു. സാഹിത്യമത്സര വിജയികൾക്കും നാട്ടിക സാമൂഹ്യ ക്ഷേമനിധിയുടെ ‘കേഷ് അവാർഡ്’ ലഭിച്ചു.

വനിതാ സംഘത്തിൻ്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. സി കെ സുഹാസ്, ബൈജു കോറോത്ത്, എൻ എ പി സുരേഷ്‌കുമാർ, സി പി രാമകൃഷ്ണൻ, സുഭാഷ്‌ചന്ദ്രൻ മാസ്റ്റർ, ഇ എൻ ആർ പ്രേംലാൽ, സുഗതൻ തോട്ടുപുര, ടി കെ ദയാനന്ദൻ, ദിവാകരൻ കൊടപ്പുള്ളി, പി സി പ്രേമദാസ്, സുരേഷ് ഇയാനി, അംബിക ടീച്ചർ, ഗണേശൻ സി എസ്, സി കെ ഗോപകുമാർ, ഷീല രാജൻ, യതീഷ് ഇയാനി, രാജൻ കാട്ടുങ്ങൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.