THRISSUR

‘കൂടെ 5.0’ ക്ക് ഇന്ന് തുടക്കം

തൃശ്ശൂർ: ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകളെ പ്രദർശിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് തൃശ്ശൂർ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ രണ്ട് ഭിവസങ്ങളിലായി സംഘടിപ്പിക്കുന്ന സാമൂഹിക സംരംഭമായ “കൂടെ 5.0” യുടെ അഞ്ചാം ഘട്ടത്തിന്ന് ഇന്ന് തൃശ്ശൂർ ജില്ലാ കളക്ടറേറ്റ് അങ്കണത്തിൽ തുടക്കമാവും.

ക്രിസ്തുമസ് ആഘോഷത്തിൻ്റെ സന്തോഷം പങ്കുവെക്കുന്നതിനായി വിവിധ ക്രിസ്മസ് ഉൽപ്പന്നങ്ങളും സമ്മാനങ്ങളും ഉൾക്കൊള്ളുന്ന ക്രിസ്മസ് ഹാമ്പറുകളും ഇവിടെ ലഭ്യമാണ്. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾ, സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ, ചിൽഡ്രൻസ് ഹോം, മെന്റൽ ഹോം, ബഡ്സ് സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികൾ നിർമ്മിച്ച കരകൗശല വസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ, ഭക്ഷണ പദാർത്ഥങ്ങൾ, പാനീയങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയും വിൽപ്പന നടത്തും. ഇവരുടെ കഴിവുകളെയും തൊഴിൽ നൈപുണ്യത്തെയും ആദരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം.