ജനുവരി 15 ന് കൊടുങ്ങല്ലൂർ താലൂക്കിൽ പ്രാദേശിക അവധി
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവവുമായി ബന്ധപ്പെട്ട് ക്രമാതീതമായ ജനത്തിരക്ക് പരിഗണിച്ച് ഒന്നാം താലപ്പൊലി ആഘോഷിക്കുന്ന ജനുവരി 15 ന് കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉത്തരവിറക്കി. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.



