THRISSUR

മതിലകം ഗ്രാമപഞ്ചായത്ത് ഓഫീസ് നിർമ്മാണോദ്ഘാടനം ഇന്ന്

മതിലകം: മതിലകം ഗ്രാമപഞ്ചായത്ത് ഓഫീസ് വിപുലീകരണ നിർമ്മാണത്തിന് ഇന്ന് തുടക്കമാകും. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർമ്മാണോദ്ഘാടനം നിർവഹിക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ ഇ. ടി. ടൈസൺ മാസ്റ്റർ എം.എൽ.എ. അധ്യക്ഷത വഹിക്കും. പഞ്ചായത്തിൻ്റെ ഓഫീസ് വിപുലീകരണത്തിനായി 2022-23 ബജറ്റിൽ അനുവദിച്ച ഒരുകോടി രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനായുള്ള ടെണ്ടർ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു.

മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. കെ. ഗിരിജ മുഖ്യാതിഥിയാകും. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സീനത്ത് ബഷീർ, വൈസ് പ്രസിഡൻ്റ് ടി. എസ്. രാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഹഫ്സ ഒഫൂർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. എസ്. ജയ, സുഗത ശശിധരൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. എസ്. രാമദാസ്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി. കെ. സന്തോഷ് കുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.