പുന്നയൂരിൻ്റെ സ്വന്തം കളിക്കളം നാടിന് സമർപ്പിച്ചു
പുന്നയൂർ: പുന്നയൂർ ഗ്രാമത്തിൻ്റെ എക്കാലത്തെയും സ്വപ്നമായിരുന്ന പഞ്ചായത്തിൻ്റെ സ്വന്തം കളിക്കളം സാക്ഷാത്കരിച്ചു. ഒരു കോടി രൂപയിൽ നിർമ്മിച്ച കളിക്കളം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നാടിന് സമർപ്പിച്ചു. എടക്കഴിയൂർ നാലാംകല്ല് ബീച്ചിലെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ എൻ.കെ അക്ബർ എംഎൽഎ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിൻ്റെ കൈവശമുള്ള 70 സെൻ്റ് ഭൂമിയിൽ സംസ്ഥാന സർക്കാരിൻ്റെ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കളിക്കളം ഒരുക്കിയിരിക്കുന്നത്.

സംസ്ഥാന സർക്കാരിൻ്റെ 50 ലക്ഷം രൂപയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും ചേർത്ത് ഒരു കോടി രൂപ ചെലവഴിച്ചാണ് ഗ്രൗണ്ട് നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ ജനപ്രതിനിധികളും, രാഷ്ട്രീയ, സാമൂഹിക, കായിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.



