പുലിമടകളിൽ താളമിട്ട് മന്ത്രി കെ. രാജൻ
തൃശ്ശൂരിൻ്റെ ഹൃദയം കീഴടക്കിയ പുലിക്കൂട്ടങ്ങളെ കാണാൻ പുലിമടകൾ സന്ദർശിച്ച് ഓരോ സംഘത്തിലെയും പ്രവർത്തകരിലൊരാളായി മന്ത്രി കെ. രാജൻ.
താളമിട്ടും ചായം തേച്ചു കൊടുത്തും മന്ത്രിയും പുലിമടയിലിറങ്ങി പുലിക്കൂട്ടങ്ങൾക്ക് ആവേശം പകർന്നു. “തൃശ്ശൂരിൽ എത്തുന്ന എല്ലാവരും ഇന്ന് പുലികളാണ്. ലിംഗഭേദമില്ലാതെ എല്ലാവരും പുലികളാകുന്ന ഒരുമയുടെ ആഘോഷമാണിത്,” മന്ത്രി പറഞ്ഞു.

പുലികളെ അണിയിച്ചൊരുക്കുന്ന ഒമ്പത് പുലിമടകളിലും മന്ത്രി കെ. രാജൻ സന്ദർശിച്ചു. പുലിവേഷം കെട്ടുന്നവരുമായും വരയ്ക്കുന്നവരുമായും സംവദിച്ചും പുലിവേഷം വരച്ചും മന്ത്രി പുലിമടകളെ സജീവമാക്കി.



