വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഓണച്ചന്ത തുടങ്ങി
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ കാര്‍ഷിക-വ്യവസായ വിപണന മേളയായ ഓണച്ചന്തയ്ക്ക് തുടക്കം കുറിച്ചു. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ ഓണച്ചന്ത ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് ഓഫീസ് പരിസരത്ത് ഒരുക്കിയ ഓണച്ചന്തയില്‍ പച്ചക്കറികള്‍, ഓണവിഭവങ്ങള്‍, വിത്തുകള്‍, വളങ്ങള്‍ തുടങ്ങിയവ ലഭിക്കും. പുസ്തകശാല, തനത് നാടന്‍ വിഭവങ്ങള്‍, കലാപരിപാടികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓണച്ചന്ത ഇന്ന് (സെപ്തംബര്‍ 2) സമാപിക്കും.
ഉദ്ഘാടന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ്, വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സുരേഷ് അമ്മനത്ത്, പ്രസന്ന അനില്‍കുമാര്‍, ബ്ലോക്ക് മെമ്പര്‍മാരായ സുമിത ദിലീപ്, കെ.എസ്. ബിനോയ്, സെക്രട്ടറി പി.എം. ഹസീബ് അലി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



