നാട്ടിക എം.എൽ.എ സി.സി മുകുന്ദൻ വലപ്പാട് ശ്രീനാരായണ ക്ലബ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി
വലപ്പാട് ബീച്ചിലെ ശ്രീനാരായണ ക്ലബ് ലൈബ്രറിയിലേക്ക് നാട്ടിക എം.എൽ.എ സി.സി മുകുന്ദൻ പുസ്തകങ്ങൾ കൈമാറി. പ്രവാസി വ്യവസായി ബിജു പുളിക്കൽ സംഭാവനയായി നൽകിയ പുസ്തകങ്ങളാണ് എം.എൽ.എയുടെ കൈമാറ്റത്തിലൂടെ ക്ലബ്ബ് ലൈബ്രറിയിലെത്തിച്ചത്.
സംഭവന കൈമാറുന്നതിനുള്ള ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് സജിത്ത് വേളയിൽ, സെക്രട്ടറി ശ്യാമൻ പത്തായക്കാട്ടിൽ, ലൈബ്രറി പ്രസിഡണ്ട് സുരേഷ് പട്ടാലി, ലൈബ്രറി സെക്രട്ടറി ലാൽ കച്ചില്ലം, ഷൈനി സജിത്ത്, ദേവൻ ഉള്ളാട്ടിൽ, എം.ബി. കിഷോർ, ഷിജു മാഷ്, സുരേഷ് ചരുവിൽ, വനിതാവേദി ചെയർപേഴ്സൺ ഷീജാ മുരളി, രക്ഷാധികാരി ജ്യോതി ബാസ് വേളയിൽ എന്നിവരും ക്ലബ്ബ്, ലൈബ്രറി, വനിതാവേദി എക്സിക്യൂട്ടീവ് അംഗങ്ങളും സംബന്ധിച്ചു.



