THRISSUR

പീച്ചി ഡാം ഷട്ടര്‍ ഇന്ന് ഉയര്‍ത്തും

മഴ മൂലം പീച്ചി ഡാമിലേക്ക് നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് 02:00 മണിക്ക്‌ ഡാമിൻ്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് പീച്ചി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മണലി, കരുവന്നൂര്‍ പുഴകളില്‍ നിലവിലെ ജലനിരപ്പില്‍നിന്നും പരമാവധി 30 സെ.മി കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.