KERALAMTHRISSUR

കൊവിഡ് മഹാമാരിയിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് മണപ്പുറം ഫൗണ്ടേഷൻ പഠന സഹായം

തൃശൂർ: കൊവിഡ് മഹാമാരിക്കിടെ മാതാപിതാക്കളെയോ അതിലൊരാളെയോ നഷ്ടപ്പെട്ട തൃശൂർ ജില്ലയിലെ കുട്ടികൾക്ക് മണപ്പുറം ഫൗണ്ടേഷൻ പഠന സഹായം വിതരണം ചെയ്തു. തൃശൂർ മുൻ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ ഐ.എ.എസ്.ന്റെ പ്രേരണയിൽ ആരംഭിച്ച ‘ടുഗെതർ ഫോർ തൃശൂർ’ പദ്ധതിയുടെ ഭാഗമായി മാനവികതയുടെ മാതൃകയായി മൂന്നാം വർഷമാണ് ഇത്തരം സഹായം നൽകുന്നത്.

വലപ്പാട് സരോജിനി പത്മനാഭൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 97 കുട്ടികൾക്ക് സഹായം കൈമാറി. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി.പി. നന്ദകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വി.ആർ. കൃഷ്ണതേജ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു.
രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് തുടർച്ചയായി മൂന്നാം വർഷവും പഠനത്തിനായി കൈത്താങ്ങാകുന്ന പദ്ധതിയെ കുറിച്ച് ആന്ധ്രാപ്രദേശ് പഞ്ചായത്തിരാജ് & റൂറൽ ഡെവലപ്മെന്റ് കമ്മീഷണർ കൂടിയായ വി.ആർ. കൃഷ്ണതേജ ഐ.എ.എസ് “നഷ്ടങ്ങൾക്കിടയിലും പ്രതീക്ഷയുടെ വെളിച്ചം പകർന്നു നൽകുന്ന പ്രവർത്തനമാണ് ഇത്.” എന്നും എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു.

“ചെറുപ്പത്തിൽ തന്നെ ആശ്രയം നഷ്ടപ്പെട്ട കുട്ടികൾക്ക് നൽകാവുന്ന ഏറ്റവും മഹത്തായ സമ്മാനമാണ് വിദ്യാഭ്യാസം. ഞങ്ങൾ നൽകുന്നത് വെറും സാമ്പത്തിക സഹായമല്ല, 97 കുട്ടികളുടെ സ്വപ്നങ്ങൾക്ക് നൽകുന്ന പിന്തുണയും നിക്ഷേപവുമാണ്,” മണപ്പുറം ഫൗണ്ടേഷൻ ട്രസ്റ്റി വി.പി. നന്ദകുമാർ പറഞ്ഞു.
മണപ്പുറം ഫിനാൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുമിതാ നന്ദകുമാർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി ദാസ് സ്വാഗതവും സിഎസ്ആർ വിഭാഗം മേധാവി ശിൽപ തെരേസ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.