തോളൂർ ഗ്രാമപഞ്ചായത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
തോളൂർ ഗ്രാമപഞ്ചായത്തിലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പ്രസിഡണ്ട് ശ്രീകല കുഞ്ഞുണ്ണി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിന സന്ദേശത്തെ തുടർന്ന് ദേശീയ ഗാനാലാപനവും മധുര പലഹാര വിതരണവും നടന്നു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന വിൽസൺ, ഗ്രാമപഞ്ചായത്തംഗം കെ. ജി പോൾസൺ , അസി. സെക്രട്ടറി ബിന്ദു ഫ്രാൻസീസ് , ആസൂത്രണ സമിതിയംഗം കെ. കുഞ്ഞുണ്ണി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ പഞ്ചായത്തിലെ സ്കൂളുകൾ , അങ്കണവാടികൾ , സ്ഥാപനങ്ങൾ , സംഘടനകൾ തുടങ്ങിയവയിൽ ജനപ്രതിനിധികൾ , സ്ഥാപന മേധാവികൾ, സംഘടനാ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തിയും ദേശഭക്തിഗാനങ്ങൾ ആലപിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ഇന്ത്യയുടെ 79-ാംസ്വാതന്ത്ര്യദിനം വർണാഭമായി ആഘോഷിച്ചു.



