THRISSUR

പൂമംഗലം ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം- സംഘാടക സമിതി രൂപീകരണ യോഗം ചേർന്നു

പൂമംഗലം ഗ്രാമപഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനത്തിൻ്റെ സംഘാടക സമിതി യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനരേഖയായ “വികസനപഥം 2020-25” പ്രകാശനവും നടന്നു.

പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. എസ് തമ്പിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് ഹാളിലാണ് യോഗം ചേർന്നത്. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കുറ്റിക്കാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുരേഷ് അമ്മനത്ത്, രഞ്ജിനി ശ്രീകുമാർ, പൂമംഗലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എ സന്തോഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹൃദ്യ അജീഷ്, മെമ്പർമാരായ കെ.എൻ ജയരാജ്, ലത വിജയൻ, ജോസ് മൂഞ്ഞേലി, സുമ അശോകൻ, ലാലി വർഗ്ഗീസ്, പി.എ സുനിൽകുമാർ, ജൂലി ജോയ്, പൂമംഗലം ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മാത്യു പോൾ ഊക്കൻ, പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കവിത സുരേഷ്, പൂമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. ജയ എന്നിവർ പങ്കെടുത്തു.