തൃശ്ശൂര്‍ ജില്ലാ ക്ഷീരസംഗമം ” നവനി” വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു
ജില്ലാ ക്ഷീര സംഗമം നവനിയോടനുബന്ധിച്ച് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ക്വിസ്, ചിത്രരചനാ മത്സരങ്ങളുടെ ഉദ്ഘാടനം അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധാ ദിലീപ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ ഷാജി മുഖ്യപ്രഭാഷണം നടത്തി.
മത്സരങ്ങളിൽ വിജയികൾ ആകുന്ന കുട്ടികൾക്കുള്ള സമ്മാനങ്ങൾ സെപ്റ്റംബർ 26 ന് വെള്ളാങ്ങല്ലൂർ പി.സി. കെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്ഷീരസംഗമം പൊതുസമ്മേളനത്തിൽ നൽകും. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസ്മാബി ലത്തീഫ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിനോയ്, കെ.സി.എം.എം.എഫ് ഭരണസമിതി അംഗം കോണത്തുകുന്ന് ക്ഷീരസംഘം പ്രസിഡണ്ട് ടി എൻ സത്യൻ, വെള്ളാങ്ങല്ലൂർ ക്ഷീരസംഘം പ്രസിഡണ്ട് ടി.എ ഹുസൈൻ, അന്തിക്കാട് ബ്ലോക്ക് ക്ഷീരവികസന ഓഫീസറും മീഡിയ പബ്ലിസിറ്റി കമ്മിറ്റി കൺവീനറുമായ എൻ എസ്. അമ്പിളി എന്നിവർ പങ്കെടുത്തു.



