THRISSUR

പുന്നമ്പറമ്പ് മണലിത്ര ചെന്നിക്കര റോഡ് നാടിന് സമർപ്പിച്ചു

പുന്നമ്പറമ്പ് മണലിത്ര ചെന്നിക്കര റോഡ് കെ രാധാകൃഷ്ണൻ എം പി ഉദ്ഘാടനം ചെയ്തു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷനായി. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി ബി പ്രതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനമന്ത്രി സഡക് യോജന പദ്ധതിപ്രകാരം 444.15 ലക്ഷം രൂപ ചെലവഴിച്ച് 6.5 കിലോമീറ്റർ നീളത്തിലാണ് റോഡ് നിർമ്മിച്ചിട്ടുള്ളത്. തെക്കുംകര ഗ്രാമപഞ്ചായത്തിലെ അഞ്ച് വാർഡുകളും മാടക്കത്തറ പഞ്ചായത്തിലെ മൂന്നു വാർഡുകളും ഉൾപ്പെടുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് റോഡ്.

തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് വാഴാനി ഡിവിഷൻ മെമ്പർ പി എസ് വിനയൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി വി സുനിൽകുമാർ, തെക്കുംകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ഉമാലക്ഷ്മി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ ശ്രീജ, തെക്കുംകര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി ആർ രാധാകൃഷ്ണൻ വി സി സജീന്ദ്രൻ, സബിത സതീഷ്, എസ് ഐ എഫ് എൽ ഡയറക്ടർ മേരി തോമസ്, പഞ്ചായത്ത് അംഗങ്ങളായ എ ആർ കൃഷ്ണൻകുട്ടി, ശാന്ത ഉണ്ണികൃഷ്ണൻ, കെ രാമചന്ദ്രൻ, പി ടി മണികണ്ഠൻ, ഷൈനി ജേക്കബ്, വി എസ് ഷാജു, സി സുരേഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.