THRISSUR

വൈദ്യുതി സുരക്ഷയ്ക്കായി പുതുക്കാട്: ജാഗ്രതാ സമിതി രൂപീകരിച്ചു

വൈദ്യുത അപകടങ്ങൾ കുറയ്ക്കുന്നതിനാവശ്യമായ നടപടികൾ വിലയിരുത്തുന്നത്തിനും, ഉചിതമായ തുടർനടപടികൾക്കുമായി പുതുക്കാട് മണ്ഡലം വൈദ്യുതി സുരക്ഷാ ജാഗ്രതാ സമതി രൂപീകരിച്ചു. കെ കെ രാമചന്ദ്രൻ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സമിതി രൂപീകരിച്ചത്.

പൊതുജനങ്ങൾക്കുണ്ടാകുന്ന വൈദ്യുത അപകടങ്ങൾ പരമാവധി കുറയ്ക്കുന്നതിന് ആവശ്യമായ അവബോധം സൃഷ്ടിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും ജാഗ്രതാ സമിതി നേതൃത്വം നൽകി പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

കെ കെ രാമചന്ദ്രൻ എംഎൽഎ ചെയർമാനും കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ചാലക്കുടി ഷീജ ജോസ് കൺവീനറുമായി രൂപീകരിച്ച സമിതിയിൽ മണ്ഡലത്തിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ, തഹസിൽദാർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, കെഎസ്ഇബി ഉദ്യോഗസ്ഥർ, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ അംഗങ്ങളാകും.

കെ കെ രാമചന്ദ്രൻ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്കലാപ്രിയ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സി ജിനീഷ് എന്നിവർ പങ്കെടുത്തു.