ഗ്രാൻഡ് ഹൈപ്പർ ഖുറൈനിൽ പ്രവർത്തനമാരംഭിച്ചു
കുവൈറ്റ് : പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പറിന്റെ പുതിയ ശാഖ കുവൈറ്റിലെ ഖുറൈനിൽ പ്രവർത്തനമാരംഭിച്ചു. പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സബാഹ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഗ്രാൻഡ് ഹൈപ്പർ മാനേജിങ് ഡയറക്ടർ ഡോ. അൻവർ അമീൻ ചേലാട്ട്, ജാസിം മുഹമ്മദ് ഖമീസ് അൽ ഷറഫിന് നൽകി ആദ്യ വിൽപ്പന നടത്തി.

ചടങ്ങിൽ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ജമാൽ മുഹമ്മദ് ഫലാഹ് ഹമദ് അൽ ദൗസാരി, സാദ് മുഹമ്മദ് അൽ ഹമദ, മുഹമ്മദ് അൽ മുതൈരി, സിഇഒ മുഹമ്മദ് സുനീർ, ഡിആർഒ തെഹ്സീർ അലി, സിഒഒ മുഹമ്മദ് അസ്ലം എന്നിവരും മറ്റ് മുതിർന്ന മാനേജ്മെൻ്റ് ടീം അംഗങ്ങളും സന്നിഹിതരായിരുന്നു.
ലോകോത്തര നിലവാരമുള്ള ഭക്ഷ്യ-ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, പാദരക്ഷകൾ തുടങ്ങിയവ വിശാലമായ അന്തരീക്ഷത്തിൽ ഇവിടെ ലഭ്യമാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളും ഉപഭോക്താക്കൾക്കായി ഗ്രാൻഡ് ഹൈപ്പർ ഒരുക്കിയിട്ടുണ്ട്.



