കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്രത്തിൽ സർപ്പബലി നടന്നു
കഴിമ്പ്രം: വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ വിധി പ്രകാരമുള്ള ചടങ്ങുകളോടെ സർപ്പബലി നടത്തി. പാലക്കാട് പാതിരാക്കുന്നത്ത് മനയിലെ ബ്രഹ്മശ്രീ പ്രസാദ് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. സർപ്പ പ്രീതിക്കായി സംഘടിപ്പിച്ച ഈ മഹായജ്ഞത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.
പൂജകൾ രാവിലെ നിർമ്മാല്യദർശനത്തോടെ ആരംഭിച്ചു തുടർന്ന് ഗണപതിഹവനം, ഉഷപൂജ, ഉച്ചപൂജ എന്നിവ നടന്നു. വൈകിട്ട് 5.30 ന് സർപ്പബലി, ചുറ്റുവിളക്ക്, അത്താഴപൂജ, ഗന്ധർവ്വപൂജ എന്നിവയും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു.
ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികളായ ഉണ്ണികൃഷ്ണൻ വി.യു., രാധാകൃഷ്ണൻ വി.ആർ., വി.കെ. ഹരിദാസൻ, വി.കെ. ശശിധരൻ എന്നിവർ നേതൃത്വം നൽകി.



