ഭാരതീയ വിദ്യാനികേതൻ തൃശൂർ ജില്ലാ വിദ്യാഭ്യാസ സമ്മേളനം
ഏങ്ങണ്ടിയൂർ: ഭാരതീയ വിദ്യാനികേതൻ തൃശൂർ ജില്ലാ വിദ്യാഭ്യാസ സമ്മേളനം ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്നു. സംസ്ഥാന വൈസ് പ്രസിഡൻറ് ആർ.വി. ജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലർ ഡോ. എം. അബ്ദുൽ സലാം മുഖ്യപ്രഭാഷണം നടത്തി.
ഭാരതീയ വിദ്യാനികേതൻ തൃശൂർ ജില്ലാ ട്രഷറർ ദിവ്യ ഷാജി സമ്മേളനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് സംസാരിച്ചു. വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. മേളപ്രമാണി ശങ്കരംകുളങ്ങര രാധാകൃഷ്ണൻ. പ്രകൃതി ഉപാസകനും അക്ഷകശ്രീ അവാർഡ് ജേതാവുമായ സുരേഷ് വനമിത്ര, എഴുത്തുകാരനും ജന്മഭൂമി തൃശൂർ എഡിഷൻ ചീഫുമായ ടി.എസ്. നീലാംബരൻ എന്നിവർക്ക് “കർമ്മശ്രേഷ്ഠ പുരസ്കാരം” നൽകി ആദരിച്ചു.
അക്കാദമിക് മികവുകൊണ്ടു പ്രസിദ്ധമായ വിദ്യാലയങ്ങൾക്കായി “അക്കാദമിക്ക് എക്സലൻസ് അവാർഡുകൾ” സമ്മാനിച്ചു. 20 വർഷം സേവനം ചെയ്ത അധ്യാപകരെയും അനധ്യാപകരെയും പൊന്നാടയും ട്രോഫിയും നൽകി ആദരിച്ചു.
ജില്ലാ സെക്രട്ടറി വിനോദ് എം.വി, വൈസ് പ്രസിഡൻറ് സി. രാഗേഷ്, ജോയിന്റ് സെക്രട്ടറി ഗണേശൻ ടി.ബി എന്നിവർ സ്വാഗതം പറഞ്ഞു. സമാപന പ്രസംഗം സംസ്ഥാന ഉപാധ്യക്ഷൻ കെ.ബി. രാമകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു. ജില്ല പ്രസിഡൻറ് കെ.എസ്. ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതി അംഗം ടി.എൻ. രാമൻ, വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറിയും മാതൃഭാരതി സംസ്ഥാന പ്രസിഡന്റുമായ സൗമ്യ സുരേഷ്, ആർ.എസ്.എസ് ഇരിങ്ങാലക്കുട ജില്ല സംഘചാലക് ഇ. ബാലഗോപാൽ, സരസ്വതി വിദ്യാനികേതൻ മാനേജർ രാമചന്ദ്രൻ പി.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 1000-ൽ അധികം വിദ്യാഭ്യാസ പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു. സംയോജകരായ കെ. കൃഷ്ണൻകുട്ടി മാസ്റ്റർ, ഷാജി വരവൂർ, പ്രിയ മധു എന്നിവർ നന്ദി അറിയിച്ചു.



