വിളക്കാട്ടുപാടം കല്ലന്തോട് റോഡ് നാടിന് സമർപ്പിച്ചു
പാവറട്ടി ഗ്രാമപഞ്ചായത്തിലെ വിളക്കാട്ടുപാടം കല്ലന്തോട് നാടിന് സമർപ്പിച്ചു. റോഡിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം എം റെജീന നിർവഹിച്ചു. പാവറട്ടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന റോഡ് 2024- 25 സാമ്പത്തിക വർഷത്തെ തനത് ഫണ്ടിൽ നിന്നും 6.5 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും മൂന്നാം വാർഡ് മെമ്പറുമായ ഷീബ തോമസ് അധ്യക്ഷയായി. റിട്ടയേഡ് ഹെൽത്ത് ഇൻസ്പെക്ടർ രാമൻ സ്വാഗതം പറഞ്ഞു. ആസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാബു ആന്റണി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ജോൺസൺ. അഷ്കർ, ഷബീർ, ലിസി തുടങ്ങിയവർ പങ്കെടുത്തു.



