THRISSUR

ത്യശ്ശൂർ റവന്യൂ ജില്ല സ്‌കൂൾ കലോത്സവം 2025 നവംബർ 18 മുതൽ 21 വരെ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : തൃശ്ശൂർ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം നവംബർ 18 മുതൽ 21 വരെ ഇരിങ്ങാലക്കുടയിൽ നടക്കും. 22 വേദികളിലായി നടക്കുന്ന കലാപരിപാടികളിൽ 8500 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനറും വിദ്യാഭ്യാസ ഉപഡയക്ടറുമായ പി. എം. ബാലകൃഷ്ണൻ അറിയിച്ചു. മുനിസിപ്പൽ ടൗൺഹാൾ ആണ് പ്രധാനവേദി. കൂടാതെ ലിറ്റിൽ ഫ്ളവർ കോൺവെൻ്റ് ഗേൾസ് സ്‌കൂൾ, സെന്റ് മേരീസ് സ്‌കൂൾ, ഡോൺബോസ്കോ സ്‌കൂൾ തുടങ്ങിയവയാണ് മറ്റു വേദികൾ. സംസ്കൃതോത്സവം നാഷണൽ സ്‌കൂളിലും അറബിക് കലോത്സവം ഗവ. എൽ.പി. സ്‌കൂളിലുമാണ് നടക്കുക. സംഘാടക സമിതി പ്രോഗ്രാം കമ്മിറ്റി ഓഫീസുകൾ എന്നിവ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും ഭക്ഷണം ഗായത്രി ഹാളിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്.

നവംബർ 19 ബുധനാഴ്‌ച മുൻസിപ്പൽ ടൗൺ ഹാളിൽ രാവിലെ 9.30 ന് സിനിമാതാരം ജയരാജ് വാര്യർ കലാമേള ഉദ്ഘാടനം ചെയ്യും. സബ് കലക്ടർ അഖിൽ വി. മേനോൻ ഐ.എ.എസ്., സാഹിത്യ അക്കാദമി വൈസ് ചെയർമാൻ അശോകൻ ചരുവിൽ എന്നിവർ മുഖ്യ അതിഥികളാകും. 21 ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കലക്ടർ അർജുൻ പാണ്ഡ്യൻ ഐ. എ. എസ്. ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം.ബാലകൃഷ്‌ണൻ,ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ഷൈല, വൈസ് ചെയർമാൻ എ. സി. സുരേഷ്, വിവിധ കമ്മിറ്റി കൺവീനർമാരായ ഷിജി ശങ്കർ (പോഗ്രാം) സി. പി. ജോബി (മീഡിയ) പി. ടി. സെമിറ്റോ (പബ്ലിസിറ്റി) സി. വി. സ്വപ്‌ന (റിസപ്ഷൻ) എന്നിവർ പങ്കെടുത്തു. നവംബർ 17 തിങ്കളാഴ്‌ച വൈകീട്ട് മൂന്നു മണിക്ക് ഇരിങ്ങാലക്കുട സെൻ്റ് മേരീസ് സ്‌കൂളിൽ നിന്ന് ആരംഭിക്കുന്ന സ്വർണ്ണ കപ്പ് വഹിച്ചുള്ള ഘോഷയാത്ര അഞ്ചുമണിക്ക് പ്രധാന വേദിയായ ടൗൺ ഹാളിൽ സമാപിക്കും.

പ്രധാന വേദികൾ

ഗവ. മോഡൽ ബോയ്‌സ് എച്ച്.എസ്.എസ്. ഇരിങ്ങാലക്കുട (വേദി, ഓഫീസുകൾ, മറ്റാവശ്യങ്ങൾക്കായി എച്ച് എസ്, എച്ച് എസ് എസ്) എൽ.എഫ്.സി.ജി.എച്ച്.എസ്.എസ് ഇരിങ്ങാലക്കുട സെൻ്റ് മേരീസ് എച്ച്.എസ്. സ്റ്റേജ് ഇരിങ്ങാലക്കുട സെൻ്റ് മേരീസ് യു.പി.എസ് ഇൻഡോർ ഇരിങ്ങാലക്കുട സെൻ്റ് മേരീസ് ചർച്ച് ഓപ്പൺ സ്റ്റേജ് ഇരിങ്ങാലക്കുട, ഡോൺ ബോസ്കോ ഓഡിറ്റോറിയം ഇരിങ്ങാലക്കുട, ഡോൺ ബോസ്കോ ഓപ്പൺ ഗ്രൗണ്ട് ഇരിങ്ങാലക്കുട, നാഷണൽ ഹൈസ്‌കൂൾ ഓപ്പൺ സ്റ്റേജ് ഇരിങ്ങാലക്കുട, നാഷണൽ ഹൈസ്‌കൂൾ ഇൻഡോർ ഇരിങ്ങാലക്കുട, നാഷണൽ എച്ച് എസ് എസ് ഇൻഡോർ ഹാൾ, നാഷണൽ യു പി സ്‌കൂൾ ഇൻഡോർ, ഇരിങ്ങാലക്കുട ജി എൽ പി എസ് മുകുന്ദപുരം ജി എൽ പി എസ് ഇരിങ്ങാലക്കുട, ബി ആർ സി ഹാൾ ഇരിങ്ങാലക്കുട, ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ് ഇരിങ്ങാലക്കുട ടൗൺ ഹാൾ, ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനം, ഇരിങ്ങാലക്കുട എസ് എൻ ക്ലബ് ഹാൾ, ഇരിങ്ങാലക്കുട (മുനിസിപ്പാലിറ്റി ഓഫീസിനു സമീപം) ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയം, ഇരിങ്ങാലക്കുട വ്യാപാരഭവൻ, ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്‌മാരക കലാനിലയം, ഇരിങ്ങാലക്കുട ഗായത്രി ഹാൾ – (ഭക്ഷണം).