THRISSUR

ചേലക്കര ഗ്രാമപഞ്ചായത്ത് വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കിയതായി യു ആർ പ്രദീപ് എം.എൽ.എ.

ചേലക്കര: ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും ജനങ്ങളുടെ സമഗ്ര വികസനത്തിനും വേണ്ടി സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കുവാൻ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കുന്നുണ്ടെന്ന് യു.ആർ. പ്രദീപ് എം.എൽ.എ. പറഞ്ഞു. ചേലക്കര ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരം ജനങ്ങളിലേക്ക് നൽകുന്ന മാതൃകാപരമായ പദ്ധതികളാണ് പഞ്ചായത്തുകൾ വഴി നടപ്പിലാക്കുന്നതെന്ന് എം.എൽ.എ. പറഞ്ഞു. ഭരണ-പ്രതിപക്ഷ ഭേദമെന്യേ, രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങളുടെ വികസനത്തിനുവേണ്ടി പ്രവർത്തിക്കാൻ കഴിയണം. നൂറ് കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ ശ്രദ്ധേയമായ രീതിയിൽ നടപ്പിലാക്കിയ ചേലക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

പരിപാടിയിൽ കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, യുവതി യുവാക്കൾ എന്നിവരടക്കം അഞ്ഞൂറിലധികം പേർ പങ്കെടുത്തു.
ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ. പത്മജ അധ്യക്ഷയായി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. അഷറഫ് മുഖ്യാതിഥിയായി. വികസന സദസ്സിൽ സംസ്ഥാനതല പദ്ധതിയുടെ അവതരണം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എല്ലിശേരി വിശ്വനാഥനും പഞ്ചായത്ത് തല അവതരണം സെക്രട്ടറി എം. ജയലക്ഷ്മിയും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ ആർ മായ,
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡപരിപാടിയിൽ കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേന പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, യുവതി യുവാക്കൾ എന്നിവരടക്കം അഞ്ഞൂറിലധികം പേർ പങ്കെടുത്തു.

ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ. പത്മജ അധ്യക്ഷയായി. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. അഷറഫ് മുഖ്യാതിഥിയായി. വികസന സദസ്സിൽ സംസ്ഥാനതല പദ്ധതിയുടെ അവതരണം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എല്ലിശേരി വിശ്വനാഥനും പഞ്ചായത്ത് തല അവതരണം സെക്രട്ടറി എം. ജയലക്ഷ്മിയും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ ആർ മായ,
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പ്രശാന്തി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം അരുൺ കാളിയത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിജിത ബിനീഷ്, എ ഇ ഗോവിന്ദൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എച്ച് ഷലീൽ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ കെ ശ്രീവിദ്യ, ജാനകി, പഞ്ചായത്ത് അംഗങ്ങളായ ശശിധരൻ , എൽസി ബേബി, ബീനാ മാത്യു, നിത്യ തേലക്കാട്ട്, വി കെ ഗോപി, സുജാത അജയൻ, സി ഡി എസ് ചെയർ പേഴ്സൺ ശോഭന തങ്കപ്പൻ, അസിസ്റ്റൻ്റ് സെക്രട്ടറി വി എം ഹുസ്സൈൻ എന്നിവർ സന്നിഹിതരായി.

പി പ്രശാന്തി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം അരുൺ കാളിയത്ത്,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിജിത ബിനീഷ്, എ ഇ ഗോവിന്ദൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എച്ച് ഷലീൽ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ കെ ശ്രീവിദ്യ, ജാനകി, പഞ്ചായത്ത് അംഗങ്ങളായ ശശിധരൻ , എൽസി ബേബി, ബീനാ മാത്യു, നിത്യ തേലക്കാട്ട്, വി കെ ഗോപി, സുജാത അജയൻ, സി ഡി എസ് ചെയർ പേഴ്സൺ ശോഭന തങ്കപ്പൻ, അസിസ്റ്റൻ്റ് സെക്രട്ടറി വി എം ഹുസ്സൈൻ എന്നിവർ സന്നിഹിതരായി.

തൊഴിൽ മേളയും വികസന പ്രദർശനവും ശ്രദ്ധേയമായി വികസന സദസ്സിൻ്റെ ഭാഗമായി യുവാക്കൾക്കായുള്ള വിജ്ഞാന കേരളം തൊഴിൽ മേളയും സ്‌പോട്ട് രജിസ്‌ട്രേഷനും സംഘടിപ്പിച്ചു. സ്വകാര്യ-ദേശസാൽകൃത ബാങ്കുകൾ, വൻകിട കമ്പനികൾ എന്നിവയിലെ ഒഴിവുകളിലേക്കായിരുന്നു തൊഴിൽ മേള. 200-ൽ അധികം യുവതി യുവാക്കൾ തൊഴിൽ മേളയിൽ പങ്കെടുത്തു, കരിയർ ബ്രേക്ക് വന്നവർ ഉൾപ്പെടെയുള്ളവർ പുതിയ തൊഴിലവസരങ്ങൾ തേടി മേളയിലെത്തി. കൂടാതെ, പഞ്ചായത്തിലെ തൊഴിലുറപ്പ് അടക്കമുള്ള പദ്ധതികളുടെ ചാർട്ട് പ്രദർശനവും സർക്കാരിൻ്റെ ഡോക്യുമെൻ്ററി പ്രദർശനവും നടന്നു. കലാ കായിക രംഗത്ത് തിളങ്ങിയ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. കുടുംബശ്രീ, ഹരിതകർമ്മ സേന പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, യുവതീ യുവാക്കൾ എന്നിവരടക്കം അഞ്ഞൂറിലധികം പേർ വികസന സദസ്സിൽ പങ്കെടുത്തു.