ഐ.എച്ച്.ആര്.ഡി കോളേജുകളില്‍ ബിരുദ (ഓണേഴ്സ്) പ്രവേശനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കടുത്തുരുത്തി (04829-264177, 8547005049), തൊടുപുഴ (04862-257447, 257811, 8547005047), എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക്, 2025-26 അദ്ധ്യയന വര്‍ഷത്തില്‍ പുതിയതായി അനുവദിച്ച ബി എസ് സി സൈക്കോളജി, ബിസിഎ (ഓണേഴ്സ്) പ്രോഗ്രാമുകളില്‍, കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന് നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. പൊതു വിഭാഗത്തിലുള്ള വിദ്യാത്ഥികള്‍ക്ക് രജിസ്ട്രേഷന് ഫീസ് 250/- രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100/- രൂപ എന്ന ക്രമത്തിലും അടയ്ക്കേണ്ടതാണ്. (പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് രജിസ്ട്രേഷന് ഫീസ് 100/- രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50/- രൂപയും). അപേക്ഷാ ഫീസ് ഓണ്‍ലൈനായി എസ്ബിഐ കളക്ട് മുഖേന ഒടുക്കി സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ പ്രിൻ്റ്, നിര്‍ദിഷ്ട അനുബന്ധങ്ങളും രജിസ്ട്രേഷന് ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനത്തിന് തിരഞ്ഞെടുക്കുന്ന കോളേജില്‍ അഡ്മിഷന് സമയത്തു നൽകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്.ഡി യുടെ വെബ്സൈറ്റായ www.ihrd.ac.in ല്‍ ലഭ്യമാണ്.



