മത്സ്യകർഷക ദിനം ആചരിച്ചു
കേരള സർക്കാർ ഫിഷറീസ് വകുപ്പിൻ്റെയും ചാലക്കുടി മത്സ്യഭവൻ്റെയും സംയുക്താഭിമുഖ്യത്തിൽ മാള ബ്ലോക്ക് തല ദേശീയ മത്സ്യകർഷക ദിനാചരണം മാള ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കൊടുങ്ങല്ലൂർ എം.എൽ.എ അഡ്വ. വി.ആർ. സുനിൽകുമാർ നിർവഹിച്ചു.
മാള ബ്ലോക്കിൽ നിന്നുള്ള മികച്ച മത്സ്യകർഷകരായ എ.സി. ബാബു, ബൈജു പൗലോസ്, ഷെബി കെ.ആർ, തോമസ് പി.ജെ, മത്സ്യ സംരംഭമായ ഒരുമ എഫ്.എഫ്.പി.ഒ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രേഖ ഷാൻ്റി ജോസഫ് അധ്യക്ഷയായി. മാള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാബു, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി തോമസ്, മെമ്പർമാരായ ഷിജി യാക്കോബ്, കെ.വി. രഘു, ഫിഷറീസ് ഓഫീസർ നീരജ ബാബു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



