THRISSUR

പ്രതിരോധ കുത്തിവെപ്പ് ഉദ്ഘാടനം ചെയ്തു

തൃക്കൂർ ഗ്രാമ പഞ്ചായത്ത് 2025 – 26 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി തൃക്കൂർ ഗ്രാമപഞ്ചായത്തും വെറ്ററിനറി ഡിസ്പെൻസറിയും സംയുക്തമായി നടപ്പിലാക്കുന്ന തെരുവുനായകളുടെ പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്പിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുന്ദരി മോഹൻദാസ് നിർവ്വഹിച്ചു.

വൈസ് പ്രസിഡണ്ട് ഹേമലത സുകുമാരൻ അധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ജിഷ ഡേവിസ്, മേരിക്കുട്ടി വർഗീസ്, സലീഷ് ചെമ്പാറ പഞ്ചായത്ത് അംഗങ്ങളായ ഹനിത ഷാജു, ഷീബ നികേഷ്, മോഹനൻ തുഴുക്കാട്ട്, സൈമൺ നമ്പാടൻ, ഗിഫ്റ്റി ഡെയ്സൺ, മായ രാമചന്ദ്രൻ, കപിൽ രാജ്, ലിന്റോ തോമസ്, വെറ്ററിനറി ഡോക്ടർ സുനിത, അസിസ്റ്റൻ്റ് സെക്രട്ടറി സന്തോഷ് കുമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.