THRISSUR

ജലവിതരണം തടസപ്പെടും

തൃശ്ശൂർ: കെ.എസ്.ടി.പി റോഡ് പ്രവൃത്തിയുടെ ഭാഗമായി തൃശ്ശൂർ-കുറ്റിപ്പുറം റോഡിൽ ജല അതോറിറ്റിയുടെ പി.ആർ.ഡബ്ല്യു.എസ്.എസ്, കെ.ജി.ഡബ്ല്യു.എസ്.എസ് എന്നീ സ്‌കീമുകളുടെ പ്രധാന പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ, ഒക്ടോബർ അഞ്ച് മുതൽ 11 വരെ ഒരാഴ്ചത്തേക്ക് കുടിവെള്ള വിതരണത്തിന് തടസം നേരിടുമെന്ന് പി.എച്ച് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു. പോർക്കുളം, കടവല്ലൂർ, വടക്കേക്കാട്, പുന്നയൂർ, പുന്നയൂർക്കുളം, കാട്ടകാമ്പാൽ എന്നീ പഞ്ചായത്തുകളിലേക്കും കുന്നംകുളം മുനിസിപ്പാലിറ്റിയിലേക്കും പൂർണമായും കടപ്പുറം, ഒരുമനയൂർ പഞ്ചായത്തുകളിലേക്ക് ഭാഗികമായും ജലവിതരണം തടസപ്പെടും. ഉപഭോക്താക്കൾ വേണ്ടത്ര മുൻകരുതൽ സ്വീകരിച്ച് ജല അതോറിറ്റിയുമായി സഹകരിക്കണമെന്നും അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ ആവശ്യപ്പെട്ടു.