“മരുഭൂമിയിലേക്ക് ഒരു കൈത്താങ്ങ് ” പോസ്റ്റർ പ്രകാശനം ചെയ്തു.
കുവൈറ്റ് : കുവൈറ്റിലെ വഫ്ര, കബദ് , അബ്ദലി തുടങ്ങിയ മരുപ്രദേശങ്ങളിൽ അതി കഠിന കാലാവസ്ഥയിൽ ചുരുങ്ങിയ വേതനത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ തൊഴിലാകൾക്കാവശ്യമുള്ള വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും മറ്റു അനുബന്ധ വിഭവങ്ങളും ശേഖരിച്ചു അവർക്ക് നേരിട്ട് വിതരണം ചെയ്യുന്ന “മരുഭൂമിയിലേക്ക് ഒരു കൈത്താങ്ങ് ” എന്ന പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു. നേരത്തെയും ഇത്തരം പരിപാടികൾക്ക് നേതൃത്വം നൽകിയ കാസറകോടൻ സുഹൃത്തുക്കളാണ് വീണ്ടും ജൂലൈ 18 വെള്ളിയാഴ്ച വിതരണം ചെയ്യാനുള്ള വിഭവങ്ങൾ ശേഖരിക്കുന്നത്. പദ്ധതിയുടെ പ്രചാരണ പോസ്റ്റർ എൻ ബി ടി സി അഡ്മിൻ & എച് ആർ ജനറൽ മാനേജർ മനോജ് നന്ദിയാലത്ത് മാധ്യമ പ്രവർത്തകൻ സത്താർ കുന്നിലിന് നൽകി പ്രകാശനം ചെയ്തു.
കാസർകോട് സുഹൃത്തുക്കൾ നടത്തുന്ന ഈ സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും, ഈ പരിപാടിയോട് നല്ല രീതിയിൽ സഹകരിക്കുമെന്നും പോസ്റ്റർ പ്രകാശനം ചെയ്ത് സംസാരിക്കവെ മനോജ് നന്ദിയാലത്ത് പറഞ്ഞു. ചടങ്ങിൽ സലാം കളനാട്, നളിനാക്ഷൻ ഒളവറ, ഹമീദ് മധൂർ, കബീർ മഞ്ഞംപാറ, മുരളി വാഴക്കോടൻ എന്നിവർ സംബന്ധിച്ചു . പദ്ധതിയുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവർ മുരളി വാഴക്കോടൻ (94045783 ഫഹാഹീൽ ) , കബീർ മഞ്ഞംപാറ ( 99148209 മംഗഫ്, ) രാജേഷ് പരപ്പ ( 66518621 കൈത്താൻ ) ഹമീദ് മധൂർ ( 50247644 സിറ്റി ) , ജലീൽ ആരിക്കാടി ( 66623308 ഫർവാനിയ ) റഫീഖ് ഒളവറ ( 65720032 റിഗ്ഗയി ) കുതുബുദ്ധീൻ ( 65626161 സാൽമിയ ) സലാം കളനാട് ( 66617359 അബ്ബാസിയ ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.



