ഒഐസിസി കണ്ണൂർ ജില്ലാ കൺവെൻഷൻ ‘ലക്ഷ്യ-2026’ ഇന്ന് അബ്ബാസിയയിൽ; അഡ്വ. അബ്ദുൽ റഷീദ് വി.പി മുഖ്യാതിഥി
കുവൈറ്റ് : ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ കൺവെൻഷൻ ‘ലക്ഷ്യ-2026’ ഇന്ന് (2026 ജനുവരി 22, വ്യാഴം) വൈകിട്ട് 6 മണി മുതൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കും.
കെപിസിസി അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. അബ്ദുൽ റഷീദ് വി.പി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിക്കും.
കുവൈറ്റിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്ന് സംഘാടകർ അറിയിച്ചു.


