KUWAITMIDDLE EAST

മെട്രോ മെഡിക്കൽ ഗ്രൂപ്പ് OWWA കുവൈറ്റുമായി കൈകോർത്തു

കുവൈറ്റ്: കുവൈറ്റിലെ പരിചരണം, കരുതൽ, ചികിത്സ എന്നിവയുടെ പര്യായമായ മെട്രോ മെഡിക്കൽ ഗ്രൂപ്പ്, അളഗങ് OWWA മെമ്പർഷിപ്പ് & വെൽനസ് സെർബിസിയോ കാരവൻ്റെ ഭാഗമായി ,ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന OWWA ഇ-കാർഡിൻ്റെ ലോഞ്ച് ചടങ്ങിൽ, ഓവർസീസ് വർക്കേഴ്സ് വെൽഫെയർ അഡ്മിനിസ്ട്രേഷൻ (OWWA) കുവൈറ്റുമായി ഔദ്യോഗികമായി വിദേശ ഫിലിപ്പിനോ തൊഴിലാളികൾക്കായുള്ള ആരോഗ്യക്ഷേമപദ്ധതി കരാറിൽ ഒപ്പുവച്ചു. ആയിരകണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ ,ഫിലിപ്പീൻസ് എംബസി പ്രതിനിധീകരിച്ച് OWWA അഡ്മിനിസ്ട്രേറ്റർ അറ്റോണ്ണി പെട്രീഷ്യ ഇവോൻ എം. കാവുനൻ ,മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ ചെയർമാനും സി.ഇ.ഒയുമായ ശ്രീ. മുസ്തഫ ഹംസയും കരാറിൽ ഒപ്പുവച്ചു. കുവൈറ്റിലെ വിദേശ ഫിലിപ്പിനോ തൊഴിലാളികൾക്ക് (OFWs) ആരോഗ്യ സംരക്ഷണ പിന്തുണ ശക്തിപ്പെടുത്തുക എന്നതാണ് ഈ പങ്കാളിത്തത്തിൻ്റെ ലക്ഷ്യം.

ചടങ്ങിൽ, ശ്രീ. മുസ്തഫ ഹംസ എല്ലാ OWWA ഇ-കാർഡ് ഉടമകൾക്കും എല്ലാ മെഡിക്കൽ സേവനങ്ങൾക്കും 20% എക്സ്ക്ലൂസീവ് കിഴിവ് പ്രഖ്യാപിച്ചു. ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്തുന്നതിനും, വിദേശത്തുള്ള ഫിലിപ്പിനോ തൊഴിലാളികളുടെ ക്ഷേമത്തെ പിന്തുണയ്ക്കുന്നതിനുമുള്ള സംയുക്ത പ്രതിബദ്ധതയാണ് ഈ സഹകരണം പ്രതിഫലിപ്പിക്കുന്നത്. കുവൈറ്റിലെ പ്രവാസി സമൂഹത്തിന് താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ ആരോഗ്യ സംരക്ഷണം നൽകുക എന്നതാണ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും , 2026 ൽ മെട്രോയുടെ കൂടുതൽ വിപുലമായ ആരോഗ്യക്ഷേമപദ്ധതികൾ നടപ്പിലാക്കുമെന്നും മെട്രോ മാനേജ്‌മെൻ്റ് അറിയിച്ചു.

One thought on “മെട്രോ മെഡിക്കൽ ഗ്രൂപ്പ് OWWA കുവൈറ്റുമായി കൈകോർത്തു

  • How’s it going? Gave sz777asia a try and I think it’s worth checking out. Maybe you’ll have some fun with it: sz777asia

Comments are closed.