KUWAITMIDDLE EAST

റെസ്റ്റോ–ഫെസ്റ്റ് 2025 ഹനാൻ ഷാ ലൈവ് ഷോ ഡിസംബർ 12-ന്.

കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന റെസ്റ്റോറൻ്റ് ഓണേഴ്‌സ് അസോസിയേഷൻ കുവൈറ്റ് (ROAK) എട്ടാം വാർ‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘റെസ്റ്റോ–ഫെസ്റ്റ് 2025 – ഹനാൻ ഷാ ലൈവ്’ എന്ന മെഗാ ഇവൻ്റ് സംഘടിപ്പിക്കുന്നു. ഡിസംബർ 12 വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക.

പുതുതലമുറയിലെ ആവേശം നിറഞ്ഞ ജനപ്രിയ ഗായകനായ ഹനാൻ ഷാ ആദ്യമായി കുവൈറ്റിൽ എത്തുന്നു എന്നതാണ് ഈ ഫെസ്റ്റിൻ്റെ പ്രധാന ആകർഷണം. ഹനാൻ ഷായുടെയും ടീമിൻ്റെയും വരവ് കുവൈറ്റ് മലയാളി സമൂഹത്തിൽ വലിയ ഉത്സാഹം സൃഷ്ടിച്ചിരിക്കുകയാണ്.

ജീവകാരുണ്യ–സാമൂഹിക–സാംസ്കാരിക മേഖലകളിൽ ഇക്കാലം മുഴുവൻ മികച്ച ഇടപെടലുകൾ നടത്തിയ ROAK, ആദ്യമായാണ് ഇത്തരമൊരു വൻ പരിപാടിയുമായി മുന്നോട്ടു വരുന്നത്. കഴിഞ്ഞ എട്ട് വർഷമായി കുവൈറ്റിലെ മലയാളികൾ നൽകിയ പിന്തുണയാണ് അസോസിയേഷനെ ഈ നിലയിലേക്ക് കൊണ്ടുവന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. അതിനാൽ തന്നെ റെസ്റ്റോ–ഫെസ്റ്റിനെയും മലയാളികൾ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഹനാൻ ഷായെയും സംഘത്തെയും കുവൈറ്റിലെത്തിക്കുന്നതിന് പ്രവർത്തിച്ച എല്ലാവർക്കും ROAK കമ്മിറ്റി നന്ദി രേഖപ്പെടുത്തി. പ്രതീക്ഷിക്കപ്പെട്ട തിരക്ക് ഒഴിവാക്കുന്നതിനായി പ്രവേശനം സൗജന്യ പാസ്‌ മുഖാന്തിരമാണ് നിയന്ത്രിച്ചത്. റെജിസ്ട്രേഷൻ ലിങ്ക് വഴി പാസ് വിതരണം ചെയ്തതും നിലവിൽ രജിസ്ട്രേഷൻ പൂർത്തിയായതുമാണ്.

റെസ്റ്റോ–ഫെസ്റ്റിൻ്റെ ഭാഗമായി റിഗ്ഗയിയിലെ കസർ ഗർനാട്ട റെസ്റ്റോറൻ്റിൽ നടന്ന പത്രസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡൻ്റ് ഷബീർ മണ്ടോളി, ജനറൽ സെക്രട്ടറി കമറുദ്ദീൻ, പ്രോഗ്രാം ജനറൽ കൺവീനർ നജീബ് പി.വി., ചെയർമാൻ അബൂ തിക്കോടി, പ്രധാന സ്പോൺസർ മാൻഗോ ഹൈപ്പർ ചെയർമാനും സിഇഒയുമായ റഫീഖ് അഹമ്മദ്, മറ്റു ROAK പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

One thought on “റെസ്റ്റോ–ഫെസ്റ്റ് 2025 ഹനാൻ ഷാ ലൈവ് ഷോ ഡിസംബർ 12-ന്.

  • Playuzu, eh… ¿qué puedo decir? No es el mejor, pero tampoco el peor. Digamos que está ‘ok’. Tu decides si le das una oportunidad playuzu.

Comments are closed.