ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകദിനം ആഘോഷിച്ച് – ഒഐസിസി കുവൈറ്റ്
കുവൈറ്റ് : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 140-ാം സ്ഥാപകദിനം ഒഐസിസി കുവൈറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഒഐസിസി നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ബി.എസ്. പിള്ള അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം നാഷണൽ പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളീക്കൽ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ നിന്ന് രാഷ്ട്രനിർമ്മാണം വരെയുള്ള ഘട്ടങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിർണായക പങ്ക് എന്നും ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വോട്ട് കവർച്ചയും പണക്കൊഴുപ്പും ഉപയോഗിച്ച് അധികാരത്തിലിരിക്കുന്ന ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രോഗ്രാം കൺവീനർ വിപിൻ മങ്ങാട്ട് സ്വാഗതവും ജോയിന്റ് കൺവീനർ സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.
കുവൈറ്റ് സന്ദർശിക്കുന്ന കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി.ക്ക് ജനുവരി 2-ന് ഒഐസിസി നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനത്തിന്റെ ഫ്ളയർ ചടങ്ങിൽ പ്രകാശനം ചെയ്തു. സ്വീകരണ സമ്മേളനത്തിന്റെ കൺവീനർ ബിനു ചെമ്പാലയം, ജോയിന്റ് കൺവീനർ ഷംസു കുക്കു എന്നിവർ പരിപാടിയുടെ വിശദാംശങ്ങൾ വിശദീകരിച്ചു.
സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി നിസാം എം.എ, വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം, ജലിൻ തൃപ്രയാർ, സിദ്ദിഖ് അപ്പക്കൻ, മുതിർന്ന കോൺഗ്രസ് നേതാവ് കൃഷ്ണൻ കടലുണ്ടി, ജനറൽ സെക്രട്ടറി നിബു ജേക്കബ്, റഹിം ഹാജി നരിപ്പറ്റ, വനിതാ വിഭാഗം ചെയർപേഴ്സൺ ഷെറിൻ ബിജു, റെജി കൊരുത്ത്, ജോസഫ് മാത്യു, ഷംസു താമരക്കുളം, സുരേന്ദ്രൻ മുങ്ങത്ത്, മാത്യു യോഹന്നാൻ, ബൈജു പോൾ, സഹദ് മലപ്പുറം, മനാഫ് മാത്തോട്ടം, ഇബ്രാഹിംകുട്ടി കണ്ണൂർ, ബത്താർ ശിശുപാലൻ, ചിന്നു റോയ് എന്നിവർ ആശംസകൾ നേർന്നു.
കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിവിധ കലാപരിപാടികൾ ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറി.
രാമകൃഷ്ണൻ കല്ലാർ, റസാഖ് ചെറുതുരുത്തി, ഷംസുദ്ദീൻ കുക്കു, ഇലിയാസ് പുതുവാച്ചേരി, മാർട്ടിൻ പടയാട്ടിൽ, രവിച്ചന്ദ്രൻ ചുഴലി, സുഭാഷ് പി. നായർ, വിജോ പി. തോമസ്, അനിൽ ചീമേനി, കലേഷ് ബി. പിള്ള, അക്ബർ വയനാട്, അൽ അമീൻ, അജ്മൽ തൃശൂർ എന്നിവർ ഏകോപനം നിർവ്വഹിച്ചു.



