ഒ ഐ സി സി കുവൈറ്റ് ഉമ്മൻ ചാണ്ടി – സി വി പദ്മരാജൻ അനുസ്മരണം സംഘടിപ്പിച്ചു
ഒ ഐ സി സി കുവൈറ്റ് ഉമ്മൻ ചാണ്ടി – സി വി പദ്മരാജൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഒഐസിസി ജന. സെക്രട്ടറി വർഗീസ് ജോസഫ് മരാമണിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനം ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. കെഎംസിസി പ്രസിഡന്റ് സയിദ് നാസ്സർ മഷൂർ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി എം എ നിസ്സാം സ്വാഗതവും ജോയിന്റ് ട്രഷറർ റിഷി ജേക്കബ് നന്ദിയും രേഖപ്പെടുത്തി. ജോയി ജോൺ തുരുത്തിക്കര, സുരേഷ് മാത്തൂർ, റഫീഖ് ബാബു പൊന്മുണ്ടം (പ്രവാസി വെൽഫെയർ), സിദ്ദിഖ് വലിയകത്ത്, കൃഷ്ണൻ കടലുണ്ടി, ജോബിൻ ജോസ്, ഷെറിൻ ബിജു, റാഫിയാ അനസ് , ഫാറൂഖ് ഹമദാനി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ഓൺ ലൈൻ ആയി കൊടിക്കുന്നിൽ സുരേഷ് എം പി, ചാണ്ടി ഉമ്മൻ എം എൽ എ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ഒഐസിസി ജില്ലാ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ചന്ദ്രമോഹൻ (തിരുവനന്തപുരം) റോയ് എബ്രഹാം (കൊല്ലം), ബത്താർ വൈക്കം(കോട്ടയം ), മനോജ് റോയ് (ആലപ്പുഴ), ചാൾസ് പി ജോർജ് (പത്തനം തിട്ട), ബൈജു പോൾ (ഇടുക്കി), നിബു ജേക്കബ് (എറണാകുളം) അജ്മൽ റഷീദ് (തൃശൂർ), ഇസ്മായിൽ കൂനത്തിൽ (മലപ്പുറം), റിഹാബ് തൊണ്ടിയിൽ (കോഴിക്കോട്), അനീഷ് കെ പൈലി (വയനാട്), ലിബിൻ മുഴക്കുന്നത്ത് (കണ്ണൂർ), സുരേന്ദ്രൻ മുങ്ങത്ത് (കാസർഗോഡ്) എന്നിവരും ഇരു നേതാക്കളെയും അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.



