KUWAITMIDDLE EAST

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

കുവൈറ്റ് : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ്‌ (TRASSK) അംഗങ്ങളുടെ കായിക താല്പര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഫഹാഹീൽ സൂഖ് സബാഹ് സിന്തറ്റിക് ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ ട്രാസ്‌കിന്റെ വിവിധ ഏരിയകളിൽ നിന്നുള്ള മുതിർന്നവരും കുട്ടികളും ഉൾപ്പെട്ട ടീമുകൾ പങ്കെടുത്തു.
തൃശ്ശൂർ അസോസിയേഷൻ ട്രഷറർ സെബാസ്റ്റ്യൻ വാതുകാടൻ ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൺവീനർ സാബു കൊബൻ ടീമുകൾക്ക് സ്വാഗതം ആശംസിച്ചു. ജോയിന്റ് കൺവീനർമാരായ അലി ഹംസ, റോജോ എന്നിവർ പരിപാടികൾ മികച്ച രീതിയിൽ ഏകോപിപ്പിച്ചു.


ഫൈനലിൽ ട്രാസ്‌ക് അബ്ബാസിയ–B ടീം മികച്ച പ്രകടനം കാഴ്ചവെച്ച് ജേതാക്കളായി. സിറാജ്, ജൈസൺ, ബിജു, സജിത്ത്, എഡ്വിൻ, സുബൈർ, നിധീഷ്, അക്ഷയ്, അലക്സ്, ജെഫ്രിൻ എന്നിവരാണ് വിജയിച്ച ടീമിലെ അംഗങ്ങൾ. ബിവിൻ തോമസ് വിജയികൾക്ക് ട്രോഫി കൈമാറി.
ട്രാസ്‌ക് ഫർവാനിയ ടീം റണ്ണറപ്പായി. ഡെനിൽ, ഷരീഫ്, ശ്രീജിത്ത്, ഹൃഷികേഷ്, റിസ്വാൻ, ആദിത്യനാരായൺ, ദേവനാരായൺ, മുഹമ്മദ് റിസാൻ എന്നിവർ ഫർവാനിയ ടീമിനെ പ്രതിനിധീകരിച്ചു.
ടൂർണമെന്റിൽ മികച്ച ഗോൾകീപ്പറായി ശ്രീജിത്ത് (ഫർവാനിയ), മികച്ച ഡിഫൻഡറായി ജെയ്സൺ ഡേവിസ് (അബ്ബാസിയ–B), മാൻ ഓഫ് ദി ടൂർണമെന്റായി സജിത്ത് ബാലൻ (അബ്ബാസിയ–B), മാൻ ഓഫ് ദി മാച്ചായി റിസ്വാൻ (ഫർവാനിയ), ടോപ് സ്കോററായി ഡെനിൽ (ഫർവാനിയ) എന്നിവരെ തെരഞ്ഞെടുത്തു ട്രോഫികൾ സമ്മാനിച്ചു.
തൃശ്ശൂർ അസോസിയേഷൻ പ്രസിഡണ്ട് സ്റ്റീഫൻ ദേവസ്സി, ജനറൽ സെക്രട്ടറി ഷൈനി ഫ്രാങ്ക്, ജോയിന്റ് സെക്രട്ടറി രാജൻ ചാക്കോ, ദിലീപ് കുമാർ, റാഫി എരിഞ്ഞേരി, നിഖില എന്നിവർ ടീമുകൾക്ക് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.
ടൂർണമെന്റിൽ പങ്കെടുത്ത ടീമുകൾക്കും പരിപാടി വിജയകരമാക്കാൻ സഹകരിച്ച സ്പോർട്സ് കമ്മിറ്റിക്കും ട്രഷറർ സെബാസ്റ്റ്യൻ വാതുകാടൻ നന്ദി രേഖപ്പെടുത്തി. മത്സരങ്ങൾക്ക് ആവേശം പകരാൻ നിരവധി ട്രാസ്‌ക് കുടുംബാംഗങ്ങൾ ഗ്രൗണ്ടിൽ സന്നിഹിതരായിരുന്നു.