ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈറ്റിലെ 48-ാമത് ശാഖ ഡിസംബർ 18-ന്
കുവൈറ്റ് : ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ജലീബിൽ പുതിയ ശാഖ ആരംഭിക്കുന്നു. ഗ്രാൻഡ് ഹൈപ്പറിന്റെ 48-ാമത് ശാഖയായ ജലീബ് ഗ്രാൻഡ് ഹൈപ്പർ ഡിസംബർ 18-ാം തീയതി വ്യാഴാഴ്ച വൈകിട്ട് 4.00 മണിക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
സ്ട്രീറ്റ് 90, ബ്ലോക്ക് 1 വിലാസത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ശാഖയ്ക്ക് 2,200 സ്ക്വയർ മീറ്റർ വിസ്തീർണ്ണമുണ്ട്. ജലീബ് മേഖലയിലെ ഗ്രാൻഡ് ഹൈപ്പറിന്റെ രണ്ടാമത്തെ വലിയ ഔട്ട്ലെറ്റായ ഈ ശാഖയിൽ കൂടുതൽ വിപുലമായ ഉൽപ്പന്ന ശേഖരവും ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി വൻ വിലക്കുറവുകളും പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഗുണമേന്മയും ഉപഭോക്തൃ സൗഹൃദ വിലകളും ഉറപ്പുവരുത്തുന്ന സേവനങ്ങളിലൂടെ കുവൈറ്റിലെ റീട്ടെയിൽ രംഗത്ത് ഗ്രാൻഡ് ഹൈപ്പറിന്റെ വളർച്ചയ്ക്ക് ഈ ശാഖ പുതിയ മുതൽകൂട്ടാകുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി.



