THRISSUR

അന്നമനട ഗവ.യു.പി. സ്കൂളിൽ പുതിയ ക്ലാസ് മുറി ഉദ്ഘാടനം ചെയ്തു

അന്നമനട: അന്നമനട ഗവ. യു.പി. സ്കൂളിൽ എസ്.എസ്.കെ. ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ ക്ലാസ് മുറി അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വി. വിനോദ് അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫീസർ രമേഷ് പദ്ധതി വിശദീകരിച്ചു. പത്ത് ലക്ഷം രൂപയുടെ എസ്.എസ്.കെ വിനിയോഗിച്ചാണ് ക്ലാസ് മുറി നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.

പ്രധാന അധ്യാപിക സൈന പി.ബി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ. ഇക്ബാൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ മഞ്ചു സതീശൻ, പഞ്ചായത്ത് മെമ്പർമാർ, പിടിഎ പ്രസിഡൻ്റ് ദിവ്യ രമേഷ്, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ബി.ആർ.സി. മാളയിലെ അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.