THRISSUR

പുത്തൻകടപ്പുറം ജി.എഫ്.യു.പി സ്കൂളിൻ്റെ ചുറ്റുമതിലും ഗേറ്റും ഉദ്ഘാടനം ചെയ്തു

ചാവക്കാട്: ചാവക്കാട് നഗരസഭയിലെ പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യുപി സ്കൂളിൽ പുതിയതായി നിർമ്മിച്ച ചുറ്റുമതിലും ഗേറ്റും നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂൾ കോമ്പൗണ്ട് മതിലും അതിനോടനുബന്ധിച്ച് സ്ഥാപിച്ച ഗേറ്റും നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് അധ്യക്ഷനായി. വാർഡ് കൗൺസിലർ പി.കെ രാധാകൃഷ്ണൻ, ഹെഡ്മിസ്ട്രെസ് പി.കെ റംല എന്നിവർ സംസാരിച്ചു. പിടിഎ അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.