ടിഫാക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കുവൈറ്റ് സിറ്റി: തിരുവനന്തപുരത്തെ ഫുട്ബോൾ താരങ്ങളെയും ഫുട്ബോൾ പ്രേമികളെയും ഒന്നിപ്പിക്കുന്ന ട്രാവൻകൂർ ഫുട്ബോൾ അസോസിയേഷൻ കുവൈറ്റ് (ടിഫാക്ക്) 2026–2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻ്റ് ഹരിപ്രസാദ് മണിയൻ അധ്യക്ഷനായ യോഗത്തിൽ ജനറൽ സെക്രട്ടറി മെർവിൻ വർഗ്ഗീസ് വാർഷിക റിപ്പോർട്ടും ട്രഷറർ ബിജു ടൈറ്റസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സെക്രട്ടറി സജിത്ത് സ്റ്റാറി സ്വാഗതവും ജോയിൻ്റ് ട്രഷറർ റംസി കെന്നഡി നന്ദിയും രേഖപ്പെടുത്തി. ഉപദേശക സമിതി അംഗം പി.ജി. ബിനു വരണാധികാരിയായിരുന്ന ജനറൽ ബോഡി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
പുതിയ ഭാരവാഹികൾ:
- പ്രസിഡൻ്റ്: ഹരിപ്രസാദ് മണിയൻ
- ജനറൽ സെക്രട്ടറി: മെർവിൻ വർഗ്ഗീസ്
- ട്രഷറർ: റംസി കെന്നഡി
- വൈസ് പ്രസിഡൻ്റുമാർ: ബിജു ടൈറ്റസ്, ലിജോയ് ജോളി ലില്ലി
- സെക്രട്ടറി: ലിജോ ജോസഫ്, ജോബ് ജോസഫ്
- അസിസ്റ്റൻ്റ് ട്രഷറർ: രജിത്ത് രഘുനാഥ്
- ഓഡിറ്റർ: സജിത്ത് സ്റ്റാറി
- ടീം മാനേജർ: ഇഗ്നേഷ്യസ് മിറാൻഡ
- ഹെഡ് കോച്ച്: ഡൊമനിക് ആൻ്റണി
- കോച്ച്: ബിജു ബെർണാർഡ്
ഉപദേശക സമിതി അംഗങ്ങൾ:
രാജു ഔസേപ്പ്, ഡെൺസൻ പൗളിൻ, ജോൺ മിറാൻഡ, കൃഷ്ണരാജ്
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
ആൻ്റണി വിൻസൻ്റ്, ക്ലീറ്റസ് ജൂസ, ഫിനു ജോർജ്ജ്, സുബാഷ് രാജമണി, സിസിൽ സ്റ്റീഫൻ, സ്പെൻസൺ ഗിൽബെർട്ട്, ജിജോ ഔസേപ്പ്, ജോൺസൺ സേവ്യർ, വിവേക് സ്റ്റാൻലി


